റെക്കോര്‍ഡ് ചെയ്ത പ്രാര്‍ഥനകള്‍ കേള്‍ക്കുമ്പോള്‍ ആമീന്‍ പറയേണ്ടതുണ്ടോ? കൂട്ടുപ്രാര്തനകളില്‍ സദസ്സിലില്ലാത്തവര്‍ ആമീന്‍ പറഞ്ഞാല്‍ ഫലമുണ്ടോ?

ചോദ്യകർത്താവ്

മുനീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നല്ല കാര്യങ്ങള്‍ക്കുള്ള ദുആക്ക് ആമീന്‍ പറയല്‍ സുന്നത്താണ്. ചെയ്യുന്ന ആള്‍ നിശ്ചയത്തോടെ ചെയ്യുന്നതേ ആരാധനകളില്‍ പരിഗണിക്കപ്പെടുകയുള്ളൂ. റെകാഡു ചെയ്ത പ്രാര്‍ത്ഥനകള്‍ പ്രാര്‍ത്ഥിക്കുന്നവന്‍റെ നിശ്ചയമില്ലാതെയായതു കൊണ്ടു അവക്ക് ആമീന്‍ പറയുന്നത് സുന്നത്തല്ല. എന്നാലും ആ പ്രാര്‍ത്ഥന സ്വയം ഏറ്റെടുത്ത് അല്ലാഹുവിനോടുള്ള തേട്ടമായി കരുതി ശ്രോതാവ് ആമീന്‍ പറഞ്ഞാല്‍ അതിനു പ്രതിഫലമുണ്ടാകും. പ്രവര്‍ത്തനങ്ങള്‍ അതു ചെയ്യുന്നവന്‍റെ നിയ്യത്തിനെ അടിസ്ഥാനമാക്കിയാണല്ലോ. ഖുര്‍ആന്‍ പറഞ്ഞു പരിശീലിപ്പിച്ച ഒരു തത്ത ഓതുന്നിടത്ത് സജ്ദയുടെ സുജൂദ് ചെയ്യല്‍ സുന്നത്തില്ലെന്ന് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സമാനമായ മറ്റൊരു ചോദ്യത്തിനു നല്‍കിയ ഉത്തരം താഴെ ലിങ്കില്‍ വായിക്കാം.

സാറ്റലൈറ്റ്, റേഡിയോ ബാങ്കുകള്‍ക്ക് ജവാബ്

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter