ഷാഫി ഇമാമിന്‍റെ ഖദീമായ ഖൗലും ജദീദായ ഖൗലും തമ്മിലുള്ള വ്യത്യാസമെന്ത്?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇമാം ശാഫിഈ(റ)വിന്റെ അഭിപ്രായങ്ങള്‍ രണ്ടു ഇനങ്ങളായി തിരിച്ചിട്ടുണ്ട്. 1-ഖദീം, 2-ജദീദ്. ബഗ്ദാദില്‍ വെച്ചോ ബഗ്ദാദ് വിട്ട് ഈജിപ്തിലെത്തുന്നതിന് മുമ്പോ ശാഫിഈ(റ) പറഞ്ഞ അഭിപ്രായങ്ങളാണ് ഖദീം എന്നറിയപ്പെടുന്നത്. ജദീദ് എന്നാല്‍ ഈജിപ്തില്‍ വെച്ചുള്ള ശാഫിഈ (റ)വിന്റെ അഭിപ്രായങ്ങളും ഫത്‌വകളുമാണ്. ഇത് വിശദമായി കര്‍മ്മശാസ്ത്രം എന്ന വിഭാഗത്തിലെ അടിസ്ഥാന പാഠങ്ങള്‍ എന്നതില്‍ ശാഫിഈകര്‍മ്മശാസ്ത്രത്തിന്‍റെ പ്രഭവഘട്ടം എന്ന ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter