പടിഞ്ഞാറോട്ട് കാല് നീട്ടി ഉറങ്ങാൻ കിടക്കുന്നതിൽ തെറ്റുണ്ടോ?

ചോദ്യകർത്താവ്

സഈദ് ചപ്പാരപ്പടവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖിബലയുടെ ഭാഗത്തേക്ക് മുഖം തിരിഞ്ഞ്, വലതുവശം ചെരിഞ്ഞ്, കിടക്കലാണ് ഉത്തമം. അഥവാ, അതിന് സാധിക്കാത്ത പക്ഷം പിന്നെ ശ്രേഷ്ഠമായത് കാല്‍ ഖിബലയിലേക്ക് നീട്ടി മലര്‍ന്ന് കിടക്കലാണ്. കാല്‍ ഖിബലയുടെ നേരെ ആകുക എന്നത് തെറ്റുള്ള കാര്യമല്ലെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാമല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter