സ്വയം ഭോഗത്തില്‍നിന്ന് വിട്ട് നില്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞ്തരാമോ?

ചോദ്യകർത്താവ്

സജ്ജാദ് ബിന്‍ സിദ്ദീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വയം ഭോഗം ഹറാം ആണ്. അല്ലാഹു നിരോധിച്ച ഹറാം ആയ കാര്യമാണ് അതെന്ന ചിന്ത മനസ്സിലുണ്ടാവുക എന്നത് തന്നെയാണ് അതില്‍നിന്ന് വിട്ട് നില്‍ക്കാനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗം. അതോടൊപ്പം, അത് ശരീരത്തിനും ആരോഗ്യത്തിനും ഭാവി കുടുംബജീവിതത്തിനുമെല്ലാം ഏറെ ഹാനികരമാണെന്നതും ഓര്‍ക്കേണ്ടിയിരിക്കുന്നു. സ്വയം ഭോഗത്തെ കുറിച്ച് വിശദമായി മുമ്പ് നാം പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. ഇത്തരം ദുഷ്ചിന്തകളില്‍നിന്ന് വിട്ട് നില്‍ക്കാന്‍ സഹായകമാവുന്ന മറ്റു മാര്‍ഗ്ഗങ്ങളെകുറിച്ച് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. വിശ്വാസത്തിന്റെ രുചി അറിയാനും അതിലൂടെ തെറ്റുകുറ്റങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter