പുരുഷന്മാര്‍ ഏതു വിരലിലാണ് മോതിരം അണിയേണ്ടത്? മോതിരക്കല്ല് അകത്തോട്ടാക്കി ധരിക്കലാണോ സുന്നത്?

ചോദ്യകർത്താവ്

റശീദാ ഫൈസല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷന്മാര്‍ക്ക് സ്വര്‍ണ്ണാഭരണം നിഷിദ്ധമാണെന്ന് പറയുന്നിടത്ത്, വെള്ളിയുടെ മോതിരം ധരിക്കല്‍ സുന്നതാണെന്നത് പ്രത്യേകം പറയുന്നുണ്ട്. വലതു കൈയ്യില്‍ ധരിക്കലാണ് സുന്നത്. ചെറുവിരലിലായിരിക്കലും ഉത്തമമാണ്. റസൂല്‍ (സ) വലതുകൈയ്യിലെ ചെറുവിരലില്‍ മോതിരം ധരിച്ചിരുന്നതായി വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇടത് കൈയ്യില്‍ ധരിക്കുന്നതാണ് ഉത്തമം എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരും ധാരാളമുണ്ട്. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter