ജോലി ചെയ്തു വരുമാനം ഉണ്ടാക്കുന്ന ഒരാള്‍ സാകാത് കൊടുകേണ്ടത് വിശദീകരിക്കാമോ? കൊടുക്കാനുള്ള സകാത് അതിന് അര്‍ഹനായ ഒരു വ്യക്തിക്ക് മാത്രമായി നല്‍കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ റശീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദിവസക്കൂലിയായി സമ്പാദിച്ചു എന്നത് കൊണ്ട് സകാത് വരാതിരിക്കയില്ല. അതില്‍നിന്ന് അയാള്‍ എന്ത് മിച്ചം വെക്കുന്നുവോ അതിനാണ് സകാത് ബാധകമാവുക. അത് നിശ്ചിത കണക്കെത്തി കുറവ് വരാതെ വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് സകാത് നിര്‍ബന്ധമാവുക. രണ്ടര ശതമാനമാണ് നല്‍കേണ്ടത്. കറന്‍സിയുടെ സകാതില്‍ ഇത് വിശദമാക്കിയിട്ടുണ്ട്. നാട്ടിലെ അവകാശികള്‍ പരിമിതമാവുകയും സകാത് തുക അവര്‍ക്കെല്ലാം നല്‍കാന്‍ മാത്രം ഉണ്ടാവുകയും ചെയ്താല്‍ എല്ലാവര്‍ക്കും നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം, മൂന്ന് വിഭാഗത്തിലെ മൂന്ന് വീതം ആളുകള്‍ക്കെങ്കിലും നല്‍കിയിരിക്കണമെന്നതാണ് പ്രബലാഭിപ്രായം. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter