കോളകളില്‍ ചെറിയ തോതില്‍ ആള്‍കഹോള്‍ അടങ്ങിയതായി കണ്ടെത്തി എന്ന് പഠനങ്ങള്‍ പറയുന്നു. എങ്കില്‍ ഇവ കുടിക്കുന്നത് ഹറാം അല്ലെ?

ചോദ്യകർത്താവ്

മുഹമ്മദ് നാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇത്തരം പാനീയങ്ങള്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കു സാധ്യതയുള്ളതിനാലും അതിനോട് കടുത്ത ആസക്തി വന്നു ചേരുന്നതിനാലും അത് ഉപേക്ഷിക്കുകയാണ് ഏറ്റവും ഉത്തമം. പക്ഷേ, അത് കുടിക്കല്‍ ഹറാമെന്നു പറയാന്‍ ന്യായങ്ങളില്ല. സമാനമായ ഒരു ചോദ്യത്തിനു മുമ്പ് നല്‍കിയ ഉത്തരത്തില്‍ ഇത് വിശദമാക്കിയതാണ്. അത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter