മഖ്‌ബറയില്‍ നേര്‍ച്ചയായി വരുന്ന പണത്തിന്‍റെ അവകാശികള്‍ ആര്? അത് എല്ലാവര്‍ക്കും ഉപയോഗിക്കാമോ?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഖാമുകള്‍ പോലോത്ത പൊതു സ്ഥലങ്ങളിലേക്ക് വരുന്ന നേര്‍ച്ചകള്‍ അവിടത്തെ പതിവ് അനുസരിച്ച് ചെലവഴിക്കപ്പെടണം എന്നതാണ് ഫിഖ്ഹീ നിയമം. കാരണം, ആ പതിവ് മനസ്സിലാക്കിയത് കൊണ്ടായിരിക്കുമല്ലോ അവിടേക്ക് നേര്‍ച്ചയാക്കുന്നത്. നേര്‍ച്ചയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിശദമായി കുടുംബം ലൈഫ്സ്റ്റൈല്‍ എന്നതിലെ കുടുംബത്തിന്‍റെ ഫിഖ്ഹ് എന്ന ഉപവിഭാഗത്തിലെ നേര്‍ച്ചയുടെ കര്‍മ്മശാസ്ത്ര വിധികള്‍ എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter