സ്വപ്ന സ്ഖലനമുണ്ടായാൽ കുളിക്കാതെ അവിടം മാത്രം വൃത്തിയാക്കി കുളിക്കാതെ നിസ്കരിക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്ദ്രിയം പുറപ്പെടുന്നത് കുളി നിര്‍ബന്ധമാകുന്ന കാരണങ്ങളില്‍ പെട്ടതാണ്. ഉറക്കത്തിലോ മറ്റോ ഉണ്ടാകുന്ന സ്ഖലനം കൊണ്ടും കുളി നിര്‍ബന്ധമാവുന്നതാണ്. ആ ഭാഗം മാത്രം വൃത്തിയാക്കി നിസ്കരിക്കാവുന്നതല്ല. കുളി നിര്‍ബന്ധമാവുന്ന കാരണങ്ങളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും കുടുംബം ലൈഫ്സ്റ്റൈല്‍ എന്ന വിഭാഗത്തിലെ കുടുംബത്തിന്‍റെ ഫിഖ്ഹ് എന്ന ഉപവിഭാഗത്തിലെ നിര്‍ബന്ധകുളി, കാരണങ്ങളും രീതിയും എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter