ഞാന്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി ആണ്. കോളേജില്‍ വെച്ച് അന്യരായ പെണ്‍കുട്ടികള്‍ സലാം ചൊല്ലിയാല്‍ അത് മടക്കല്‍ നിര്‍ബന്ധമുണ്ടോ? അന്യരായ പെണ്‍കുട്ടികളോട് സലാം പറയാന്‍ പാടുണ്ടോ?

ചോദ്യകർത്താവ്

ഫജ്റുസ്സാദിഖ് നാമത്ത് ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്നക്കു സാധ്യതയുള്ള അന്യ സ്ത്രീകളോട് സലാം പറയല്‍ ഹറാമാണ്. അത്തരം ഒരു സ്ത്രീയോട് ഒരാള്‍ സലാം പറഞ്ഞാല് അതു മടക്കല്‍ ആ സ്ത്രീക്ക് അനുവദനീയമല്ല. ഇത്തരത്തിലുള്ള ഒരു മുസ്ലിം യുവതി ഇങ്ങോട്ട് സലാം ചൊല്ലിയാല്‍ അതു മടക്കേണ്ടതില്ല. അങ്ങനെ മടക്കല്‍ കറാഹത് ആകുന്നു. ഫിത്നക്കു സാധ്യതയില്ലാത്ത കിഴവിയാണീ സ്ത്രീയെങ്കില്‍ അവരോട് സലാം പറയാം. അവരുടെ സലാം മടക്കുകയും വേണം. ഒരു സംഘം സ്ത്രീകളോടും പുരുഷന്മാരോടും സലാം പറയാം. പക്ഷേ, അവിടെ ഏതെങ്കിലും തരത്തില്‍ ഫിത്നയുണ്ടാവാമെങ്കില്‍ സലാം പറയലും മടക്കലും ഉപേക്ഷിക്കുക തന്നെ വേണം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter