ഒരാള്‍ക്ക്‌ നല്ല സാമ്പത്തിക ഭദ്രത ഉള്ള സമയത്ത് സകാത്ത്‌ കൊടുത്തില്ല. ഇപ്പോള്‍ അത് കൊടുക്കണമെന്നുണ്ട്. പക്ഷേ, ഇപ്പോള്‍ കടത്തിലാണ്. ആ സകാത്ത് കൊടുത്തു വീട്ടുന്നതെങ്ങിനെ?

ചോദ്യകർത്താവ്

സാലിം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാതിന്‍റെ പ്രാധാന്യം സമൂഹത്തെ കഴിയുംവിധം പറഞ്ഞുബോധ്യപ്പെടുത്തേണ്ടതുണ്ട്. സകാത് നല്‍കാതെ മരണപ്പെട്ടാല്‍, അയാളുടെ അനന്തരസ്വത്തില്‍നിന്ന് സകാത് വിഹിതം മാറ്റി വെച്ച ശേഷമേ സ്വത്ത് വിഹിതം വെക്കാവൂ എന്നാണ് കര്‍മ്മശാസ്ത്രനിയമം. ആ ബോധത്തിന്‍റെ അപര്യാപ്തതയില്‍നിന്നാണ്, സകാത് നിര്‍വഹിക്കാതിരിക്കുന്നത്. അര്‍ഹമായ സമയത്ത് സകാത് നല്‍കാതെ പോയാല്‍, ശേഷം അയാള്‍ ദരിദ്രനായി മാറിയാലും ആ ബാധ്യത അയാളില്‍ ബാക്കിയാവുന്നതാണ്. ഉള്ളതെല്ലാം വിറ്റ് അത് വീട്ടേണ്ടതാണ്. സാധിക്കാത്ത പക്ഷം, എപ്പോഴാണോ അത് സാധ്യമാകുന്നത്, അപ്പോള്‍ ചെയ്യേണ്ടതാണ്. അത് വീട്ടാതെ മരണപ്പെടുകയും അവകാശികളാരും അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്താല്‍ അയാള്‍ കുറ്റക്കാരനാകുന്നതുമാണ്. മയ്യിതും ബാധ്യതകളും എന്ന ലേഖനത്തില്‍ ഇത് വിശദമായി വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter