നികാഹിന്‍റെ വാചകങ്ങള്‍ പറയുമ്പോള്‍, അത് മനസ്സില്‍ കരുതല്‍ നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

അശ്കര്‍ കെ.കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നികാഹ് പോലെയുള്ള ഇടപാടുകളില്‍  നിയ്യത്തിനു പ്രസക്തിയില്ല. നികാഹില്‍ വലിയ്യും വിവാഹം കഴിക്കുന്ന ഭര്‍ത്താവും ഉച്ചരിക്കുന്ന പദങ്ങളാണ് പരിഗണിക്കുക. ഥലാഖില്‍ വ്യംഗ്യമായ പദങ്ങളുപയോഗിച്ചാല്‍ നിയ്യത്ത് പരിഗണിക്കും. ഥലാഖില്‍ വ്യക്തമായ പദങ്ങളാണുപയോഗിച്ചെതെങ്കില്‍ നിയ്യത്തിനു യാതൊരു സ്ഥാനവുമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter