സാഹചര്യങ്ങൾക്കനുസരിച്ച് മദ്ഹബ് മാറാൻ പറ്റുമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മദ്ഹബ് മാറുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, കര്‍മ്മപരമായ കാര്യങ്ങളില്‍ മറ്റൊരു ഇമാമിന്‍റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുക എന്നത് മാത്രമാണ്. ഏതെങ്കിലും പ്രത്യേക കര്‍മ്മത്തിലോ മുഴുവന്‍ ദൈനംദിന കര്‍മ്മങ്ങളിലോ മദ്ഹബ് മാറുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ആ ഇമാമിന്‍റെ മദ്ഹബിലെ വിധികളെല്ലാം അറിഞ്ഞിരിക്കേണ്ടതാണെന്ന് മാത്രം. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ കര്‍മ്മങ്ങള്‍ ചെയ്യാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter