കുളിച്ച ശേഷം, പ്രത്യേകം വുളൂ എടുക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് ശമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വലിയ അശുദ്ധിയില്‍നിന്ന് ശുദ്ധിയാവാനായാണ് കുളിക്കുന്നതെങ്കില്‍ അതോടൊപ്പം ചെറിയ ശുദ്ധിയും ലഭിക്കുമെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. കുളിക്കുന്ന സമയത്ത് വുളൂവിനെ പ്രത്യേകം കരുതേണ്ടതില്ലെന്നും എങ്കില്‍ പോലും ചെറിയ ശുദ്ധി കൂടി അതില്‍ ഉള്‍പ്പെടുമെന്നും പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. മറ്റുള്ള സാധാരണ കുളികളില്‍, മുങ്ങിക്കുളിക്കുകയും അതേ സമയം വുളുവിനെ കൂടി കരുതുകയും ചെയ്താല്‍ മാത്രമേ വുളൂ ലഭിക്കുകയുള്ളൂ. ഇത് മുമ്പ് നാം വ്യക്തമാക്കിയതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter