ഏതെങ്കിലും പ്രത്യേക കാര്യം സാധിച്ചാൽ ഞാൻ ഇന്ന കാര്യം ചെയ്യും എന്ന് നേര്‍ച്ചയാക്കിയാൽ ശരിയാവുമോ? കാര്യം സാധിച്ചില്ലെങ്കിൽ അത് ചെയ്യേണ്ടതുണ്ടോ?

ചോദ്യകർത്താവ്

ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുന്നതായ ഒരു കര്‍മ്മത്തെ ചെയ്യണമെന്ന് സ്വയം നിര്‍ബന്ധമായി ഏറ്റെടുക്കുന്നതിനെയാണ് നേര്‍ച്ച എന്ന് പറയുന്നത്. പുണ്യകരമായ ഏത് കാര്യവും നേര്‍ച്ചയാക്കാവുന്നതാണ്. പ്രത്യേക കാര്യങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന നേര്‍ച്ചയെ സോപാധിക നേര്‍ച്ച എന്നാണ് പറയുന്നത്. ഇതില്‍ പ്രസ്തുത കാര്യം സാധിച്ചാലാണ് നേര്‍ച്ചയാക്കിയ കാര്യം ചെയ്യേണ്ടത്. നേര്‍ച്ചയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളുമെല്ലാം കുടുംബം ലൈഫ്സ്റ്റൈല് എന്നതിലെകുടുംബത്തിന്‍റെ ഫിഖ്ഹ് എന്ന വിഭാഗത്തിലെ നേര്‍ച്ചയുടെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter