ഞെരിയാണിക്ക് താഴെ വസ്ത്രം ധരിച്ചാല് നരകത്തിലാണ് എന്ന ഹദീസ് ഉണ്ടോ?

ചോദ്യകർത്താവ്

ഹംസ നാലകത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഞെരിയാണിക്കു താഴെ വന്ന തുണി നരകത്തിലാണെന്ന് സ്വഹീഹായ ഹദീസുണ്ട്. ബുഖാരി, നസാഇ, മാലിക്, അബൂദാവൂദ്, ഥബ്റാനി തുടങ്ങി ധാരാളം ഹദീസ് പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഇത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഇവിടെ വസ്ത്രം നരകത്തിലാണ് എന്നതിന്‍രെ അതു ധരിച്ചവന്‍ നരകത്തില്‍ പോകാന്‍ ഇത് കാരണമാകുമെന്നാണ്.

ഈ ഹദീസിന്‍റെ വിശദീകരണങ്ങളില്‍ പണ്ഡിതന്മാര്‍ ഈ വിഷയത്തിലെ മറ്റു ഹദീസുകള്‍ കൂടി പരിഗണിച്ച്, നരകമെന്നത് അഹങ്കാരത്തോടെ ഞെരിയാണിക്കു താഴെ വസ്ത്രം ധരിക്കുന്നവനാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറിയാതെ ഞെരിയാണിക്കു താഴെ വസ്ത്രം ഇറങ്ങിയാല്‍ അത് പൊറുക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter