സ്ത്രീകള്‍ക്ക്,പുരുഷന്മാര്ക്, ആരുടെയൊക്കെ ഖബര്‍ സിയാറത്ത് അനുവദിനീയമാണ് ? അനുവദിനീയമല്ലാത്തത് ഏത്?
ചോദ്യകർത്താവ്
നൂറാ അഹ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പുരുഷന്മാര്ക്ക് മുസ്ലിംകളുടെ ഖബര്‍ സിയാറത് ചെയ്യല്‍ സുന്നത്താണ്. അവരുടെ മാതാപിതാക്കള്‍ തുടങ്ങിയ അടുത്തു ബന്ധമുള്ളവരുടേത് പ്രത്യേകിച്ചും. സ്ത്രീകള്‍ക്ക് പൊതുവേ ഖബര്‍ സിയാറത് കറാഹത് ആണ്. എന്നാല്‍ ഔലിയാക്കള്‍, അമ്പിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയവരുടെ ഖബറുകള്‍ സന്ദര്‍ശിക്കല്‍ പുരുഷനും സ്ത്രീക്കും സുന്നത്തു തന്നെയാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.