പാകം ചെയ്ത ഒട്ടക ഇറച്ചി കഴിച്ചാല്‍ വുദു മുറിയുമോ
ചോദ്യകർത്താവ്
അബ്ദുല്‍ ജലീല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഒട്ടക മാംസം കഴിച്ചാല്‍ വുദു മുറിയുകയില്ലെന്നാണ് ശാഫിഈ മദ്ഹബ്. ചില പണ്ഡിതന്മാര് വുദു എടുക്കല്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഒട്ടക മാംസം കഴിച്ചാല്‍ വുദു എടുക്കല്‍ സുന്നത്താണ്. ഇതു സംബന്ധമായി വന്ന ഹദീസിലുള്ളത് നിര്‍ബന്ധ കല്പനയല്ല, സുന്നതായി ചെയ്യാനുള്ള നിര്‍ദ്ദേശം മാത്രമാണ് എന്നതാണ് ശാഫിഈ പണ്ഡിതരുടെ അഭിപ്രായം.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.