ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി എന്‍റെ റൂമില്‍ ബിരിയാണി വെക്കുന്നുണ്ട്. അത് നമുക്ക് കഴിക്കാന്‍ പറ്റുമോ?
ചോദ്യകർത്താവ്
ജംശീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
അമുസ്ലിംകളുടെ ആഘോഷങ്ങളില് പങ്കെടുക്കല്‍ ശിര്‍ക്കില്‍ അവരോട് പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ശിര്‍ക്കും ആഘോഷത്തില്‍ പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ഹറാമും ഒരുദ്ദേശ്യവുമില്ലെങ്കില്‍ ജാഇസുമാണ്. ഇബ്നു ഹജര്‍ (റ) തന്‍റെ ഫതാവല്‍ കുബ്റായില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയാണെന്ന ഉദ്ദേശത്തിലല്ലാതെ അവര്‍ തരുന്ന, അല്ലെങ്കില്‍ അവരും കൂടിയുള്ള മെസ്സില്‍ തയ്യാറാക്കിയ പ്രത്യേക ഭക്ഷണം കഴിക്കുന്നതില്‍ വിരോധമില്ല.
സമാനമായ ചോദ്യോത്തരങ്ങളുടെ കണ്ണികള്‍ താഴെ ചേര്‍ക്കുന്നു.
ഇതര മതാചാരങ്ങളില്‍ പങ്കെടുക്കുന്നതിലെ ശിര്‍ക്
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.