സ്വപ്ന സ്ഖലനം ഉണ്ടായോ എന്ന് സംശയമായാല്‍ എന്ത് ചെയ്യണം? കുളിക്കണമോ? നിസ്കാരം ഖദാഅ് വീട്ടണമോ? വിശദീകരിക്കാമോ ?
ചോദ്യകർത്താവ്
ഫാദില്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്വപ്ന സ്ഖലനമുണ്ടായോ എന്നു സംശയിക്കുകയും അതിനു ഉപോല്‍ബലകമായി അതിന്‍റെ അടയാളങ്ങള്‍ കാണുകയും അത് മറ്റൊരാളുടേതാവാനുള്ള സാധാരണ നിലക്കു സാധ്യതയില്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ അശുദ്ധിയുള്ളവനായി ഗണിക്കണം. അതിനാല്‍ അവന്‍ കുളിച്ചു ശുദ്ധിയാകുകയും ശുദ്ധിയാകുന്നതിനു മുമ്പ് നിസ്കരിച്ചവ ഖദാഅ് വീട്ടുകയും വേണം. എന്നാല്‍ കേവലം സംശയത്തിനു സ്ഥാനമില്ല.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ