ഭാര്യ മഹറു അയിച്ചു വെച്ച് ചെറിയ ചെയ്ന് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ
ചോദ്യകർത്താവ്
ശിയാദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മഹ്റായി ഭാര്യക്കു കൊടുത്തത് ഭാര്യയുടെ സ്വത്താണ്. അത് അവള്‍ക്കു ഇഷ്ടമുള്ളതു പോലെ പ്രവര്‍ത്തിക്കാം. അത് അയിച്ചു വെക്കുകയോ വില്‍ക്കുകയോ മറ്റൊരാള്‍ക്ക് സമ്മാനമായി നല്‍കുകയോ എല്ലാം ചെയ്യാം. അതു അയിച്ചു വെച്ച് വേറെ ചെയ്ന് ധരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
മഹ്റ് ധരിക്കാവുന്ന ആഭരണങ്ങള്‍ തന്നെയാവണമെന്നില്ല. വിലക്കു വില്‍ക്കാവുന്ന ഏതും അതിനായി ഉപയോഗിക്കാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.