ഒരു സ്ത്രീക്ക് അന്യ പുരുഷന്റെ മുന്പി‍ല്‍ തന്റെ മുന്കയ്യും മുഖവും വെളിവാക്കല്‍ അനുവദനീയമാണോ .. ഇസ്ലാമില്‍ മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണം എങ്ങിനെയാവണം

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സ്ത്രീകളുടെ ഔറത് നിസ്കാരം, ത്വവാഫ് തുടങ്ങിയ ആരാധനാ സമയത്ത് മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങളാണ്. അന്യ പുരുഷന്മാരുടെ മുമ്പില്‍ ശരീരം മുഴുവന്‍ മറക്കേണ്ടതാണ്. അന്യ പുരുഷന്മാരുടെ മുന്നിലും മുഖവും മുന്കൈയും ഒഴികെയുള്ളതാണെന്ന ഒരഭിപ്രായം ചുരുക്കം ചില പണ്ഡിതന്മാര്‍ക്കുണ്ട്. വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാരുടെ അടുക്കലും മുസ്ലിം സ്ത്രീകളുടെ അടുക്കലും മുട്ടു പൊക്കിളിന്‍റെ ഇടയിലുള്ള സ്ഥലമാണ് ഔറത്. ഇതാണ് ഔറത് മറക്കുന്നതിന്‍റെ ഒരു ഏകദേശ വിശദീകരണം.  കൂടുതലറിയാന്‍ വസ്ത്രം&ഫാഷന്‍ നോക്കുക.

കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter