താടി വെക്കുമ്പോള്‍ നിയ്യത്ത് വെക്കണോ ?

ചോദ്യകർത്താവ്

അവാദ് കെ. വി. എം.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏതു നല്ല കാര്യം ചെയ്യുമ്പോഴും അല്ലാഹുവിന്‍റെ പ്രീതി നേടുകയെന്ന ഉദ്ദേശ്യമുണ്ടായിരിക്കണം. താടി വെക്കുമ്പോഴും ഈ ഒരു വിചാരമുണ്ടാവണം. റസൂല്‍ (സ) തങ്ങളുടെ സുന്നത് അനുധാവനം ചെയ്യുന്നതിന്‍റെ ഭാഗമായിട്ടായിരിക്കണം താടി വെക്കേണ്ടത്. ഭംഗി, മറ്റു ഹീറോകളെ അനുകരിക്കല്‍, മുഖത്തെ വികൃതങ്ങള്‍ മറച്ചു വെക്കുക, സ്ഥാന മാനങ്ങള്‍ എന്നീ ഉദ്ദേശ്യങ്ങളോടെ വളര്‍ത്തുന്ന താടിക്ക് സുന്നത്തായ താടിയുടെ പ്രതിഫലം ലഭിക്കില്ലല്ലോ. പക്ഷേ, വുദൂ, നിസ്കാരം, നോമ്പു പോലോത്തവക്ക് നിയ്യത്ത് വെക്കുന്നതു പോലെയുള്ള ഒന്ന് താടി വെക്കുന്നതിന്‍റെ നിര്‍ബന്ധ ഘടകമോ നിബന്ധനയോ അല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter