ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗികുന്നതിന്റെ വിധി പറഞ്ഞു തരാമോ
ചോദ്യകർത്താവ്
ഹസ്സൈനാര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കുട്ടികളെ വളര്‍ത്തല്‍ പോലോത്ത കാരണങ്ങള്‍ക്ക് വേണ്ടി താല്ക്കാലികമായ ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍ കറാഹത്തുമില്ല. കാരണമില്ലാതെ താല്‍ക്കാലികമായാല്‍ കറാഹത്തും എന്നെന്നേക്കുമുള്ളതാണെങ്കില് ഹറാമുമാണ്. (ശര്‍വാനി 8:241) . ഗര്‍ഭ നിരോധന ഉറകള്‍ താല്കാലിക നിയന്ത്രണത്തില്‍ പെടുന്നതാണ്.ഭദ്രമായ കുടുംബജീവിതം നയിക്കാനും ഭാര്യമാരെയും മക്കളെയും കണ്കുളുര്മ ലഭിക്കാനും നാഥന് തുണക്കട്ടെ.