മനുഷ്യരില്‍ നിന്നും വേര്പിരിഞ്ഞ നഖം, മുടി എന്നിവ ഏതെങ്കിലും മദ്ഹബില്‍ നജസിന്റെ ഗണത്തില്‍ എണ്ണിയിട്ടുണ്ടോ
ചോദ്യകർത്താവ്
നൌഫല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
എല്ലാ മദ്ഹബുകളിലും മനുഷ്യരില്‍ നിന്നു വേര്‍പിരിഞ്ഞ നഖം, മുടി എന്നിവ ശുദ്ധിയുള്ളതാണ്. ഹമ്പലി മദ്ഹബിലെ പ്രബലമല്ലാത്ത ഒരഭിപ്രായത്തില്‍ നഖം, മുടി എന്നിവ നജസാണ്. കാഫിറിന്‍റെ മരണ ശേഷം വേര്‍പിരിഞ്ഞവ നജസാണെന്ന മറ്റൊരു പ്രബലമല്ലാത്ത അഭിപ്രായവും ഉണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.