ഞാന്‍ വിവാഹിതനാണ് ഇപ്പോ ഭാര്യ 2 മാസം ഗര്‍ഭിണിയാണ്. അവര്‍ക്ക് ഇപ്പോള്‍ മാനസിക രോഗം ഉള്ളതായി അറിഞ്ഞു, കൂടുംബത്തില്‍ അക്രമം കാണിക്കുന്നു, ചികിത്സ ആവശ്യാര്‍ത്ഥം ഗര്‍ഭം കളയാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ? മാനസികരോഗം ഉള്ളത് അവര്‍ മറച്ചു വച്ചു. അത് ശെരിയാണോ ?
ചോദ്യകർത്താവ്
റിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മാതാവിന്‍റെ ജീവന് അപകടമുണ്ടാവുമെന്ന് ഉറപ്പായ ഘട്ടത്തില്‍ മാത്രമേ ഭ്രൂണം നശിപ്പിക്കാന്‍ കര്‍മ്മശാസ്ത്രം അനുവദിക്കുന്നുള്ളൂ. അതുമായി ബന്ധപ്പെട്ട വിശദമായ നിയമങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്.
മാനസിക രോഗം വിവാഹ പൂര്‍വ്വ ചര്‍ച്ചകളില്‍ ബന്ധപ്പെട്ടവര്‍ മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. പക്ഷേ, ഈ ഘട്ടത്തില്‍ അവര്‍ക്ക് അത് മാപ്പു കൊടുക്കുകയും കൂടുതല്‍ പ്രതിഫലം അല്ലാഹുവില്‍ നിന്നു പ്രതീക്ഷിക്കുകയുമാണ് വേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.