ഒരുതവണ ലൈംഗിക ബന്ധപ്പെട്ടതിനു ശേഷം കുളിക്കാതെ വീണ്ടും ബന്ധപ്പെടാമോ?

ചോദ്യകർത്താവ്

മുഹസി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരു തവണ ഭാര്യയുമായി ലൈംഗികമായി ബന്ധപ്പെട്ടതിനു ശേഷം വീണ്ടും ബന്ധപ്പെടണമെങ്കില്‍ കുളി നിര്‍ബന്ധമില്ല. എങ്കിലും കുളിക്കല്‍ ഉത്തമമാണ്. അതിനു സാധിക്കില്ലെങ്കില്‍ ലിംഗം കഴുകി, വുദൂ എടുക്കല്‍ സുന്നത്താണ്. നബി(സ) രണ്ടു ജിമാഉകള്‍ക്കിടയില്‍ നിസ്കാരത്തിനെന്നപോലെ വുദൂ എടുക്കാന്‍ കല്‍പിച്ചതായി ഇമാം മുസ്ലിം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നബി (സ) ഒരു ദിവസം ഓരോ ഭാര്യമാരെ സമീപച്ചപ്പോഴും പ്രത്യേകം കുളിച്ചതായി അബൂദാവൂദ് റിപോര്‍ട്ടു ചെയ്ത ഹദീസിലും കാണാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter