സഹോദര ഭാര്യയുമായി സംസാരിക്കുന്നതും കാണുന്നതും തെറ്റാണോ? ഒരേ വീട്ടില്‍ കഴിയുമ്പോള് എങ്ങനെയാണ് സംസാരിക്കാതിരിക്കുക? സംസാരിക്കാതിരുന്നാല്‍ അവരും നമ്മളെ കുറിച്ചു തെറ്റിദ്ധരിക്കില്ലേ?

ചോദ്യകർത്താവ്

ശഫീഖ് സികെഎസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സഹോദരന്‍റെ ഭാര്യ , സഹോദരന്‍ വിവാഹം കഴിക്കുന്നതിനു മുമ്പു് നിങ്ങള്‍ക്ക് അന്യ സ്ത്രീ ആണെങ്കില്‍, വിവാഹ ശേഷവും അവള്‍ നിങ്ങള്‍ക്ക് അന്യ സ്ത്രീ തന്നെയാണ്. അവളെ കാണുക, അവളുമായി സംസാരിക്കുക തുടങ്ങിയവയുടെ വിധി മറ്റു അന്യസ്ത്രീകളെ കാണുന്നതിന്‍റെയും അവരുമായി സംസാരിക്കുന്നതിന്‍റെയും അതേ വിധി തന്നെ. സ്ത്രീയുടെ ശബ്ദം ഔറത് അല്ല. അതു കൊണ്ടു അന്യസ്ത്രീകളുമായി അവശ്യഘട്ടങ്ങളില്‍ സംസാരിക്കല്‍ അനുവദനീയമാണ്. പക്ഷേ, സംസാരം ലൈംഗിക ആഗ്രഹത്തോടു കൂടിയതോ, തിന്മയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതോ ആണെങ്കില്‍ വര്‍ജ്ജിക്കണം. അവരുടെ ഔറത് കാണല്‍ നിഷിദ്ധം തന്നെയാണ്. ഒരു വീട്ടില്‍ കഴിയുമ്പോഴും ഇതെല്ലാം ശ്രദ്ധിച്ച് ജീവിക്കാന്‍ കഴിയും. അങ്ങനെ കഴിയുന്നില്ലെങ്കില്‍ ഇസ്ലാമികമായി ജീവിക്കാനുള്ള അന്തരീക്ഷവും സൌകര്യവും സൃഷ്ടിച്ചെടുക്കല്‍ നിര്‍ബന്ധമാണ്. സൃഷ്ടികളുടെ പ്രീതിക്കായി സ്രഷ്ടാവിന്‍റെ അതൃപ്തി നാം നേടിയെടുക്കുന്നത് കരണീയമല്ലല്ലോ. അതിനാല്‍ മറ്റുള്ളവര്‍ തെറ്റുധരിക്കാന് വക നല്കാതെ അവര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും അവരെ ദീനിയ്യായി ജീവിക്കാന്‍ ഉപദേശിക്കുകയുമാണ് ചെയ്യേണ്ടത്. ജോലി സമയത്ത് ആ ജോലിക്കാവശ്യമായ രീതിയില്‍ തല, പിരടി, കൈകാലുകള്‍ മുട്ടുവരെ, എന്നിവ കാണേണ്ടി വന്നാല്‍ അതില് വിരോധമില്ലെന്നു് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇവിടെയും ഫിത്ന ഭയപ്പെടാതിരിക്കുയും ആ നോട്ടത്തിലൂടെ ആസ്വാദനം ഇല്ലാതിരിക്കുകയും വേണം. എന്നാല്‍ ഇതും കറാഹതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter