ബാത്ത് റൂമില്‍ നിന്ന് വുളു എടുക്കുന്നത് അനുവദനീയമാണോ..??? വുളു എടുക്കുമ്പോള്‍ ഔരത്ത് മറക്കണമെന്നുണ്ടോ??? മുടി വെട്ടുമ്പോള്‍ സ്റ്റൈല്‍ ആകുന്നതിന്റെ വിധി എന്താന് ?? അത് അനിസ്ലാമിക മാന്ണോ????
ചോദ്യകർത്താവ്
ജുനൈദ് അയനിക്കുന്നത്ത്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
വിസര്‍ജ്ജനസ്ഥലത്ത് നിന്ന് വുദു ചെയ്യുന്നത് നിഷിദ്ധമോ കറാഹതോ ആകാം. ആധുനിക രൂപത്തിലുള്ള ബാത്റൂമുകളില്‍ ഈ വിധി ബാധകമാവാന്‍ സാധ്യതകളില്ലെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. വുളു ചെയ്യാന്‍ മറ്റു സൌകര്യങ്ങളുള്ളിടത്ത് ബാത്റൂമില്‍ വെച്ച് ചെയ്യുന്നത് ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. ഇതുമായി ബന്ധപ്പെട്ട വിധികള്‍ മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്.വുളൂ എടുക്കുമ്പോള്‍ ഔറത് മറക്കണമെന്ന് നിബന്ധനയില്ല. അത് കൊണ്ട് തന്നെ സഹീഹ് ആവുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയതാണ്, അത് ഇവിടെ വായിക്കാവുന്നതാണ്.
മുടി കുറച്ച് ഭാഗം കളയുക മറ്റു ഭാഗം കളയാതെ വെക്കുകയും ചെയ്യുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. കാഫിറുകളുടെ ആചാരങ്ങളും അവരുടേത് മാത്രമായ രീതികളും നിഷിദ്ധമാണ്. ഈ ഗണത്തില്‍ പെടാത്ത സ്റ്റൈല്‍ അനുവദനീയവുമാണ്. നമ്മുടെ മാന്യതക്ക് യോചിച്ച സ്റ്റൈലും ഫാഷനുകളുമാത്രം സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.