സൂറത്തുകള് മനപാഠമാക്കാന് ഖുറ്ആന് മൊബൈലില് തുറക്കാന് വുളു ആവശ്യമുണ്ടോ .... മറുപടി പ്രതീക്ഷിക്കുന്നു

ചോദ്യകർത്താവ്

ആസിഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ വുദൂ നിര്‍ബന്ധമാണെന്നതാണ് ഫിഖ്ഹിന്‍റെ പ്രബലമായ അഭിപ്രായം. മൊബൈല്‍, കംപ്യൂട്ടര്‍ പോലെയുള്ളവയിലെ സ്ക്രീനില്‍ ഖുര്‍ആന്‍ എഴുതിയത് പ്രത്യക്ഷപ്പെടുമ്പോള്‍ അതിനു മുസ്വഹഫിന്‍റെ വിധിയാണ്. അത് തൊടാനും ചുമക്കാനും വുദൂ വേണം. നോക്കി ഓതാന്‍ വുദൂ നിര്‍ബന്ധമില്ല. എങ്കിലും അദബില്‍ പെട്ടതാണ്. പഠിക്കുന്ന വകതിരവെത്തിയ കുട്ടികള്‍ക്ക് മുസ്വഹഫ് വുദൂ ഇല്ലാതെ തൊടാനുള്ള ഇളവുണ്ട്. കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് ജീവിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter