സ്ത്രീകള് ഡ്രൈവിംഗ് പഠിക്കല്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

റിസ്‍വാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. സ്ത്രീകള്‍ ഡ്രൈവിംഗ് ചെയ്യുന്നതിനെ നിരുപാധികം നിഷിദ്ധമാക്കുന്ന യാതൊരു തെളിവുകളും നിലവില്ലാത്തതിനാല്‍ ശരീഅത് അനുസരിച്ച് ഒരു സ്ത്രീ പുറത്തിറങ്ങേണ്ട എല്ലാ നിബന്ധനകളും പാലിച്ച് വണ്ടികള്‍ ഡ്രൈവ് ചെയ്യാവുന്നതാണ്. ഇത്തരം ആവശ്യത്തിനു വേണ്ടി ഡ്രൈവിംഗ് പഠിക്കലും അനുവദനീയമാണ്. അന്യ പുരുഷന്മാരോടൊന്നിച്ച് ടാക്സികളില്‍ പോകുക, അന്യ പുരുഷന്മാരുടെ ഇടയിലൂടെ നടന്നു പോകുക തുടങ്ങിയവയേക്കാളും ഒരു സ്ത്രീ സ്വന്തമായി വാഹനത്തില്‍ പോകുന്നതാണ് കൂടുതല്‍ ഹിജാബ് നല്കുന്നതും. എന്നാല്‍ വാഹന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter