മറഞ്ഞ മയ്യിത്തിന്റെ മേല്‍ മയ്യിത്ത് നിസ്കരിക്കാനുള്ള പരമാവധി സമയ പരിധി എത്രയാണ്

ചോദ്യകർത്താവ്

സാലിം ജിദ്ദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മറഞ്ഞ മയ്യിത്ത് നിസ്കാരത്തിനു അര്‍ഹനായവനു അത് നിസ്കരിക്കാന്‍ പ്രത്യേകമായി അവസാന പരിധിയില്ല. മയ്യിത്തിന്‍റെ മരണ സമയത്ത് മയ്യിത്ത് നിസ്കാരം നിര്‍ബന്ധമുള്ളവരില്‍ പെട്ടവനായിരിക്കല്‍ മറഞ്ഞു മയ്യിത്തു നിസ്കരിക്കുന്നതിന്‍റെ നിബന്ധനയാണ്. അഥവാ മയ്യിത്തിന്‍റെ മരണ സമയത്ത് മുസ്ലിമും പ്രായപൂര്‍ത്തിയും ബുദ്ധിയും (സ്ത്രീകള്‍ക്ക് ശുദ്ധിയും) ഉള്ളവരില്‍ നിന്നേ മറഞ്ഞ മയ്യിത്തു നിസ്കാരം ശരിയാകുകയുള്ളൂ. നമുക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മരണപ്പെട്ടവരുടെമേല്‍ മയ്യിത്തു നിസ്കരിച്ചാല്‍ അത് സ്വഹീഹാകുകയില്ല.

കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter