വൈന്‍ കുടിക്കുന്നത് ഹറാം ആണോ? പ്രത്യേകിച്ചു വീടുകളില്‍ ഉണ്ടാക്കുന്ന മുന്തിരി കൊണ്ടുള്ള വൈന്‍?
ചോദ്യകർത്താവ്
നിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
Wine അഥവാ വീഞ്ഞ് ലഹരി പദാര്‍ത്ഥമാണ്. ലഹരിയുള്ള എന്തും ഹറാമാണ്.
അതിനാല്‍ വീഞ്ഞ് ഉപയോഗിക്കുന്നത് നിഷിദ്ധമാണ്. മുന്തിരിയില്‍ നിന്നുണ്ടാക്കുന്ന വീഞ്ഞു തന്നെയാണ് അറബിയില്‍ പറയുന്ന ഖംറ്. അതിന്‍റെ ചെറിയ അളവു പോലും ഉപയോഗിക്കുന്നത് ഹറാമാണ്. അത് നജസുമാണ്. വസ്ത്രത്തിലോ ദേഹത്തോ അത് പുരണ്ടിട്ടുണ്ടെങ്കില്‍ നിസ്കാരം ശരിയാവുകയില്ല. അത് ഒഴിച്ച വെച്ച പാത്രങ്ങള്‍ വൃത്തിയാക്കാതെ ഭക്ഷണത്തിനു ഉപയോഗിക്കാവതല്ല.
യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.