ഞാന്‍ കുറെ ദിവസം സംഭോഗം ചെയ്യാതെ പിടിച്ചു നിര്‍ത്തുമ്പോള്‍ ദിവസങ്ങള്ക്ക് ശേഷം മൂത്ര മൊഴിച്ചതിനു ശേഷം വെള്ളപ്പോക്ക് ഉണ്ടാകുന്നുണ്ട്. എന്നാല്‍ കുളിക്കണോ ആ സമയത്ത് ഒരു വിധത്തിലുമുള്ള വികാരം ഉണ്ടാവുന്നുമില്ല.

ചോദ്യകർത്താവ്

അഹ്മദ് ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലൈംഗിക മൂര്‍ധന്യതയില്‍ ലിംഗത്തിലൂടെ സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് മനിയ്യ്. സ്രവിക്കുന്ന സമയത്ത് സുഖം അനുഭവപ്പെടുക, തെറിച്ചു തെറിച്ചു പുറപ്പെടുക, ദ്രാവകാവസ്ഥയില്‍ അതിനു ഗോതമ്പു മാവിന്‍റെ മണമുണ്ടാവുക, ഉണങ്ങിയ അവസ്ഥയില്‍ കോഴിമുട്ടയുടെ വെള്ളയുടെ മണമുണ്ടാവുക എന്നീ പ്രത്യേകതകളില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മനിയ്യായി കണക്കാക്കണം. ഇവിടെ സ്രവിക്കപ്പെടുന്ന ദ്രാവകത്തിനു മേല്‍ പറഞ്ഞപ്രകാരം വാസനയുണ്ടോ എന്നു പരിശോധിക്കണം. അത്തരത്തില്‍ വാസനയുണ്ടെങ്കില്‍ അത് മനിയ്യാണ്. അപ്പോള്‍ കുളി നിര്‍ബന്ധവുമാണ്.  അല്ലെങ്കില്‍ അത്  നജസാണ്. അതു കഴുകി വൃത്തിയാക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter