മൃഗത്തെ വാങ്ങുന്നു. കൈമാറ്റം ചെയ്യുന്നു. അങ്ങനെ അറവ് നടത്തി, ഇറച്ചി വ്യാപാരം നടത്തുന്നയാള്‍ സകാത് നല്‍കേണ്ടതുണ്ടോ?
ചോദ്യകർത്താവ്
നിസാബീവി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ഇറച്ചികച്ചവടത്തിലും മറ്റു കച്ചവടങ്ങളിലേതു പോലെ സകാത് നിര്‍ബന്ധമാകും. ഹിജ്റ കലണ്ടര്‍ പ്രകാരം ഓരോ വര്‍ഷം തികയുമ്പോഴും കച്ചവട ചരക്കുകള്‍ (വാങ്ങിയ മൃഗങ്ങള്‍, ഇറച്ചി, തുകല്‍ തുടങ്ങിയവ), കച്ചവടത്തിലെ കടങ്ങള്‍, കച്ചവടത്തില്‍ തന്നെ ഉപയോഗിക്കുന്ന ലാഭം ഇവയെല്ലാം കണക്കാക്കി അവയുടെ മൂല്യം 595 ഗ്രാം ശുദ്ധ വെള്ളിയുടേതോ അതില്‍ കൂടുതലോ ആണെങ്കില്‍ ആകെയുള്ളതിന്‍റെ രണ്ടര ശതമാനം സകാതായി നല്‍കണം.
കച്ചവടത്തിലെ സകാത് വിശദമായി മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.