വികാരം വരുമ്പോള്‍ ലിംഗത്തില്‍ നനവ് ഉണ്ടാവുന്നു. ഇതു കൊണ്ട് കുളി നിര്‍ബന്ധമുണ്ടോ? ഇതിനെക്കുറിച്ചൊന്നു വിശദീകരിക്കാമോ? എന്‍റെ നിക്കാഹ് ഇപ്പോള്‍ കഴിഞ്ഞതേ ഒള്ളൂ. ഞാന്‍ ഗള്‍ഫിലുമാണ്. അത് കൊണ്ട് ഫോണ്‍ വിളി കുറച്ചു കൂടിപ്പോകാറുണ്ട്. അപ്പോള്‍ ഇങ്ങനെ നനവ് ഉണ്ടാവാറുണ്ട്.
ചോദ്യകർത്താവ്
മന്‍സൂര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വികാരമൂര്‍ച്ചയുടെ ആരംഭത്തില്‍ പുറപ്പെടുന്ന preseminal fluid അഥവാ മദ്‍യ് മൂലം കുളി നിര്‍ബന്ധമല്ല. പക്ഷേ, അത് നജസായതു കൊണ്ട് കഴുകി വൃത്തിയാക്കണം. അതു മൂലം വുളൂ മുറിയും. മദ്‍യ്-മനിയ്യ എന്നിവയുടെ വ്യത്യാസം മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.