ഞാന്‍ റിയാദില്‍ നിന്നും ഉംറ ചെയ്യാന്‍പോയി തഹല്ലുലാവാന്‍ മുടി മുറിക്കാന്‍ മറന്നു പോയി റിയാദില്‍ എത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഓര്‍മ വന്നത് ഞാന്‍ അറവു നടത്തുകയാണങ്കില്‍ നാട്ടില്‍ വെച്ച് ചെയ്താല്‍ മതിയോ? ഒന്ന് വിശദീകരിച്ചാലും
ചോദ്യകർത്താവ്
മുഹമ്മദ്ബഷീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ആദ്യമായി എത്രയും പെട്ടെന്ന് തഹല്ലുലാവുകയാണ്. ഹജ്ജിലോ ഉംറയിലോ നടത്തേണ്ട അറവുകളെല്ലാം ഹറമില്‍ തന്നെ നടത്തണം. അത് നാട്ടില്‍ വെച്ച് നടത്തിയാല്‍ മതിയാകുകയില്ല. പക്ഷേ, തഹല്‍ലാവുന്നതിനു മുമ്പ് വസ്ത്രം ധരിക്കല്‍, സുഗന്ധം ഉപയോഗിക്കല്‍ തുടങ്ങിയ ആസ്വാദന ഇനത്തില്‍പെട്ട ഹറാമായ പ്രവര്‍ത്തനങ്ങള്‍ മറന്നു ചെയ്തതാണെങ്കില്‍ അതിനു ഫിദ്‍യ ബാധകമല്ല. എന്നാല്‍ അറിഞ്ഞു കൊണ്ട് അത്തരം കാര്യങ്ങള്‍ ചെയ്താല്‍ ഫിദ്‍യ നിര്‍ബന്ധമാകും. അതുപോലെ മുടി നീക്കം ചെയ്യുക, നഖം മുറിക്കുക തുടങ്ങിയവ മറന്നു ചെയ്താലും അവക്ക് ഫിദ്‍യ നിര്‍ബന്ധമാകും. ഇത്തരം ഫിദ്‍യകളില്‍ അറവു തന്നെ വേണമെന്നില്ല. അറവിനു പകരം മക്കയിലുള്ള പാവങ്ങള്‍ക്കു ഭക്ഷണം നല്‍കുകയോ നോമ്പു നോല്‍ക്കുകയോ ചെയ്യാവുന്നതാണ്. ഭക്ഷണം നല്‍കുകയാണെങ്കില്‍ ഓരോ പ്രവൃത്തിക്കും ആറുപേര്‍ക്ക് അര സാഅ് വീതം നല്‍കണം. നോമ്പാകുമ്പോള്‍ മൂന്നു വീതമാണ് നോല്‍ക്കേണ്ടത്. മക്കയില്‍ നിന്നു പുറത്തു പോന്ന സ്ഥിതിക്ക് നോമ്പാണ് ഏറ്റവും സൌകര്യപ്രദം.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ