മൂത്രമൊഴിക്കുമ്പോള്‍ പുറപ്പെടുന്ന ദ്രാവകം നജസാണോ? കുളി നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

കരീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മനിയ്യ് (ഇന്ദ്രിയം) പുറപ്പെടുന്നതിലൂടെയാണ് കുളി നിര്‍ബന്ധമാവുന്നത്. മൂത്രമൊഴിച്ചശേഷം ഇങ്ങനെ പുറപ്പെടുന്ന ദ്രാവകത്തെ വദിയ് എന്നാണ് പറയാറ്. അത് നജസാണ്, അത് പുറപ്പെടുന്നതിലൂടെ കുളി നിര്‍ബന്ധമില്ല, വുളു മുറിയുന്നതും അത് ആയ ഭാഗം കഴുകേണ്ടതുമാണ്. മനിയ്യ്, വദിയ്, മദിയ് എന്നിവ തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയാനുള്ള അടയാളങ്ങളും അവയെ സംബന്ധിക്കുന്ന വിശദമായ മറ്റു വിധികളും മനസ്സിലാക്കാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter