സെക്സ് വീഡിയോ, പിക്ചര്‍ എന്നിവ കണ്ടു കൊണ്ട് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ബന്ധപ്പെടുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

നസ്റിയ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ദീനനുസരിച്ചുള്ള സ്വന്തം ഇണകളിലൂടെയല്ലാതെ ആസ്വദിക്കുന്ന മുഴുവന്‍ ലൈംഗികതയും ഹറാമാണ്. അതിനാല്‍ സെക്സ് വീഡിയോ കണ്ട് രതിച്ചേര്‍ച്ച നടത്തുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ നിശിദ്ധമായത് വീക്ഷിക്കുകയാണ്. ഭാര്യഭര്‍തൃ ബന്ധം വളരെ പവിത്രവും ആ സമയത്ത് പിശാചുകളുടെ ശല്യത്തില്‍നിന്നുള്ള കാവലിനായി പ്രാര്‍ത്ഥിക്കാനും ദൈവ നാമത്തില്‍ അത് ആരംഭിക്കാനും പ്രത്യേക കല്‍പനയുമുണ്ടായിരിക്കേ ഇത്തരം മ്ലേച്ഛങ്ങള്‍ നാം വര്‍ജ്ജിക്കേണ്ടത്  അത്യന്താപേക്ഷിതമാണ്. നല്ല സ്വാലിഹായ സന്താന ലബ്ധിക്കും അത് ആവശ്യമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter