വലിയ അശുദ്ധിക്കാരന്റെ ശരീരത്തില്‍ നിന്നും വേറിട്ട മുടി നഖം പോലെയുള്ളത് കഴുകേണ്ടതുണ്ടോ ജനാബതുകാരന് കുളിക്കുന്നതിനു മുമ്പ് മുടി മുറിക്കാമോ
ചോദ്യകർത്താവ്
മുസ്തഫ.എം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വലിയ അശുദ്ധിയുള്ളവര്‍ ശരീരത്തിലെ രോമം, മുടി, നഖം എന്നിവ നീക്കം ചെയ്യാതിരിക്കല് സുന്നത്താണ്. അവ മഅ്ശറയില്‍ ജനാബതുള്ളതായി വരുമെന്ന് ഇമാം ഗസാലി തങ്ങള്‍ (റ) പറഞ്ഞിട്ടുണ്ട്. പക്ഷേ, കൊഴിഞ്ഞു പോയതോ, ഒഴിവാക്കിയതോ ആയ മുടിയും രോമവും നഖവും കഴുകേണ്ടതില്ല. അവ കഴുകാതെ കുളിച്ചാലും വലിയ അശുദ്ധിയില്‍ നിന്നു ശുദ്ധിയാവുകയും ചെയ്യും.
സ്വീകാര്യമായ ഇബാദത്തുകള്‍ ചെയ്യാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.