വുദൂ എടുക്കുന്നതിന് മുമ്പ് ശരീര ഭാഗങ്ങളില്‍ എവിടെയെങ്കിലും പേനയുടെ മഷി കണ്ടാല്‍ അത് കഴുകിക്കളയേണ്ടതുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ്‌ അമീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ  വുദൂവില്‍ കഴുകപ്പെടുന്ന അവയവങ്ങളില്‍ വെള്ളം ചേരുന്നതിനെ തടയുന്നവയും വെള്ളത്തിന്‍റെ നിറം, മണം, രുചി എന്നിവ പകര്‍ച്ചയാക്കുന്നവയും ഇല്ലാതിരിക്കല്‍ വുദൂവിന്‍റെ നിബന്ധനകളില്‍ പെട്ടതാണ്.  ഇത്തരത്തില്‍ വെള്ളം ശരീരത്തിലേക്ക് ചേരുന്നതിനു മറയായി നില്‍ക്കത്തക്കവിധത്തിലുള്ളതോ വെള്ളം പകര്‍ച്ചയാക്കുന്നതോ ആയ മഷി വുദൂവിന്‍റെ അവയവത്തിലുണ്ടെങ്കില്‍ വുദൂ എടുക്കുന്നതിനു മുമ്പേ അതു നീക്കം ചെയ്യല്‍ വുദൂ ശരിയാവാനുള്ള നിബന്ധനയാണ്. എന്നാല്‍ വെള്ളം തൊലിയില്‍ എത്തുന്നതിനെ തടയുകയോ വെള്ളം പകര്‍ച്ചയാകാന്‍ കാരണമാകുകയോ ചെയ്യാത്ത നിറം മാത്ര അവശേഷിക്കുന്നവയാണെങ്കില്‍ അവ കഴുകി കളയണമെന്നില്ല. അതു പോലെ വുദൂവിന്‍റെ അവയവങ്ങളല്ലാത്ത ശരീര ഭാഗങ്ങളിലുള്ള മഷിയും വുദൂവിന്‍റെ സാധുതയെ ബാധിക്കുന്നില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter