പെരുന്നാള്‍ രാത്രി പടക്കം പോട്ടികുന്നതിന്റെ വിധി? തോക്ക് പോലുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങാമോ

ചോദ്യകർത്താവ്

മുഹമ്മദ് അമീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുംവിധം ശബ്ദം കോലാഹലങ്ങളോ തീപിടുത്തങ്ങളോ ഉണ്ടാകാനിടയില്ലാത്ത വിധം ചെറിയ നിലക്കുള്ള പടക്കങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, വലിയ സാമ്പത്തിക ബാധ്യതക്കു ഇത് കാരണമാവരുത്. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാവുമെങ്കില്‍ അത് ഉപേക്ഷിക്കണം. തോക്കു പോലെയുള്ള കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് കളിക്കാനും ആസ്വദിക്കാനും വേണ്ടിയോ മറ്റു ഉപകാരങ്ങള്‍ക്കു വേണ്ടിയോ വാങ്ങുന്നതില്‍ തെറ്റില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter