ശാഫിഈ മദ്ഹബ് പ്രകാരം വുളു ചെയ്തയാള്‍ക്ക് ഹനഫി മദ്ഹബ് പ്രകാരം ഫാത്തിഹയിലും സൂറത്തിലും ബിസ്മി ഓതാതെ നിസ്ക്കരിക്കുന്ന ഇമാമിനെ തുടരാമോ?.

ചോദ്യകർത്താവ്

യൂനുസ് സലീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശാഫിഈ മദ്ഹബ് പ്രകാരം തലയില്‍ നിന്ന് അല്‍പം തടവി വുളു ചെയ്തയാള്‍ക്ക് തന്റെ ഹനഫിയായ ഇമാം  ഫാത്തിഹയില്‍ ബിസ്മി ഓതിയിട്ടില്ല എന്ന് ഉറപ്പ് ലഭിച്ചാല്‍  തുടരല്‍ അനുവദനീയമല്ല. ഇമാം തക്ബീറതുല്‍ ഇഹ്റാമിനുടനെ അല്ലെങ്കില്‍ സുജൂദില്‍ നിന്ന് ഖിയാമിലേക്ക് വന്നയുടനെ الحمد لله رب العالمين എന്ന് ഓതിത്തുടങ്ങുന്നതിലൂടെ മഅ്മൂമിന് ഇമാം ബിസ്മി ഓതിയിട്ടില്ലെന്ന് ഉറപ്പിക്കാനാവും. ഈ രീതിയില്‍ ഉറപ്പ് ലഭിച്ചിട്ടില്ലെങ്കില്‍ തുടരല്‍ ശരിയാവും. കാരണം ശാഫിഈ മദ്ഹബില്‍ ബിസ്മി ഓതല്‍ നിര്‍ബന്ധമാണെന്ന് പരിഗണിച്ച് ഹനഫിയായ ഇമാം ശബ്ദം താഴ്തി ബിസ്മി ഓതിയിരിക്കാം. ഇനി നിസ്കാരത്തിന് ശേഷം ബിസ്മി ഓതിയിട്ടില്ലെന്ന് ഇമാം തുറന്ന് പറഞ്ഞാല്‍ മടക്കി നിസ്കരിക്കേണ്ടതാണ്.   കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter