എന്താണ് ജീസ്‍യ?

ചോദ്യകർത്താവ്

ഉമര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഇസ്‍ലാമിന്റെ നിയമങ്ങള്‍ അംഗീകരിച്ച് കൊണ്ട് മുസ്‍ലിം നാടുകളില്‍ താമസിക്കാന്‍ നാം അനുവാദം നല്‍കിയ അഹ്‍ലു കിതാബില്‍  നിന്ന് അതിനു പകരമായി നാം ഈടാകുന്ന വസ്തുവാണ് ജിസ്‍യ. യഹൂദികള്‍ ക്രിസ്ത്യാനികള്‍ മജുസികള്‍ ഇബാറാഹീം നബിയുടെയും ശീസ് നബിയുടെയും ഏടും ദാവൂദ് നബിയുടെ സബൂറും അനുസരിച്ച്  ജീവിക്കുന്നുവെന്ന് വാദിക്കുന്നവര്‍ എന്നിവരെല്ലാം ഉള്‍പെടുന്നതാണ്  ഈ വിഷയത്തിലെ അഹലു കിതാബ്. പ്രായപൂര്‍ത്തിയായ ബുദ്ധിയുള്ള പുരുഷന്മാരില്‍ നിന്നാണ് ജിസ്‍യ ഈടാക്കേണ്ടത്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter