സോക്സ് ധരിച്ചാല്‍ വസ്ത്രം ഞരിയാണിക്ക് താഴെ ആകുന്നതിനു കുഴപ്പമുണ്ടോ ?
ചോദ്യകർത്താവ്
അസീസ് കാഞ്ഞങ്ങാട്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഞെരിയാണിക്കു താഴെയിറങ്ങിയ വസ്ത്രം നരകത്തിലാണ് എന്ന പ്രവാചക വചനത്തിന്‍റെ പരിധിയില്‍ ഷൂസ്, ബൂട്ട്സ്, സോക്സ് എന്നിവ ധരിച്ചവരുടെ വസ്ത്രവും ഉള്‍പ്പെടും. പ്രവാചക കാലഘട്ടത്തില്‍ ഷൂസിനോടു സമാനമായ പാദരക്ഷകളുണ്ടായിരുന്നിട്ടും അത് ഈ ഹദീസിന്‍റെ ഉദ്ദേശ്യത്തില്‍ നിന്ന് വിമുക്തമാണെന്ന് ആരും വിശദീകരിച്ചതായി കാണുന്നില്ല.
എന്നാല്‍, ഇതു സംബന്ധമായ മറ്റു ഹദീസുകളില്‍ നിന്ന് മനസ്സിലാകുന്നത്, അഹങ്കാരത്തോടെയോ ആഢംബര പ്രകടനമായോ ഇങ്ങനെ ഞെരിയാണിക്കു താഴെ വസ്ത്രമിറക്കി ധരിക്കുമ്പോഴാണ് ഈ ശിക്ഷ. അശ്രദ്ധമായോ ചില നിര്‍ബന്ധാവസ്ഥകളിലോ അങ്ങനെ സംഭവിക്കുന്നതില്‍ തെറ്റില്ല. അബൂബക്‍ര്‍ (റ) വിന്‍റെ വസ്ത്രം ചിലപ്പോള്‍ ഞെരിയാണിക്കു കീഴെ ഇറങ്ങാറുണ്ടായിരുന്നു. ഈ സംഭവം അഹങ്കാരത്തോടെയോ ആഢംബരത്തോടെയോ അല്ലാത്തതിനാല്‍ നബി(സ) അത് നരകത്തിന്‍റെ വസ്ത്രമാകുകയില്ലെന്നു അരുള്‍ ചെയ്യുകയും ചെയ്തു.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ