ലൈംഗിക ബന്ധത്തിലൂടെയല്ലാതെ സ്ത്രീക്ക് സുഖലബ്ധി ഉണ്ടായാല്‍ കുളി നിര്‍ബന്ധമാവുമോ?

ചോദ്യകർത്താവ്

അബൂ അഹ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നോട്ടം കൊണ്ടോ ചിന്ത കൊണ്ടോ മറ്റു പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ ഇന്ദ്രിയം പുറപ്പെട്ടാല്‍ കുളി നിര്‍ബന്ധമാവും. സ്ത്രീക്ക് മനോഹരം ചെയ്യല്‍ നിര്ബന്ധമായ സ്ഥലത്തേക്ക് ഇന്ദ്രിയം പുറപ്പെട്ടാലാണ് കുളി നിര്‍ബന്ധമാവുക. ലൈ സ്രവിക്കുന്നത് ഇന്ദ്രിയമാണോ യോനീസ്രവമാണോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണ്. സ്ഖലനത്തിലൂടെ പ്രത്യേകസുഖം അനുഭവപ്പെടലും ഉടനെ വികാരം ക്ഷമിക്കലും, ഗോതമ്പ് മാവിന്റേത് പോലെയുള്ള വാസനയുണ്ടാവുക എന്നതൊക്കെയാണ് ഇന്ദ്രിയമാണെന്ന് തിരിച്ചറിയാനുള്ള അടയാളങ്ങളായി പണ്ഡിതര്‍ പറയുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter