താടി വടിക്കല്‍ ഹറാമാണോ? വെട്ടി ശരിയാക്കുന്നതിന്റെ വിധിയെന്ത്?.

ചോദ്യകർത്താവ്

മുഹമ്മദ് അഫ്സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. താടി ഒരു വിശ്വാസിയുടെ അടയാളമാണ്. അത് പൂര്‍ണ്ണമായും വടിച്ചുകളയല്‍ ശക്തമായ കറാഹത് ആണെന്നാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം. മറ്റു മൂന്ന് മദ്ഹബിലും വടിക്കല്‍ ഹറാമാണ്. താടിയും മീശയും വടിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുമ്പ് നാം ഉത്തരം നല്‍കിയതാണ്. ഇവിടെ നോക്കുക. ട്രിം ചെയ്യുന്നതിലൂടെ പൂര്‍ണ്ണമായും വടിച്ചു കളയുക എന്ന കറാഹത് വരുന്നതല്ല. താടി വെക്കുക എന്നതിന്‍റെ ഏറ്റവും ചുരുങ്ങിയ സുന്നത് അതിലൂടെ ലഭിക്കുകയും ചെയ്യും. താടി വെട്ടല്‍ കറാഹതാണ് എന്നാണ് പ്രബലാഭിപ്രായം. എന്നാല്‍ വികൃതമാവുന്ന തരത്തില്‍ താടി വളര്‍ന്നാല്‍ വെട്ടുന്നതാണ് നല്ലതെന്ന് ഗസാലി ഇമാം അടക്കമുള്ള പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter