സുബ്ഹ് നിസ്ക്കാരം ജമാഅത്തായി നിര്‍വ്വഹിച്ച് സൂര്യനുദിക്കുന്നത് വരെ പള്ളിയിലിരുന്ന് രണ്ട് രക്അത്ത് നിസ്കരിച്ചാല്‍ ഒരു സുന്നത്തായ ഉംറ നിര്‍വ്വഹിച്ച പ്രതിഫലം ലഭിക്കുമെന്ന് ഹദീസിലുണ്ടല്ലോ? ഉദയ സമയത്തിന്റെ ഉടന്‍ നിസ്ക്കരിക്കല്‍ കറാഹത്താണോ.. അതല്ല, 20 മിനിറ്റ് വരെ കാത്തിരിക്കണോ..

ചോദ്യകർത്താവ്

അസീസ് കാഞ്ഞങ്ങാട്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെ ഖദ്ര്‍ ഉയരുന്നത് വരെ അഥവാ കറാഹത്തിന്റെ സമയം അവസാനിക്കുന്നത് വരെ പള്ളിയിലിരുന്ന് ശേഷം രണ്ട് റകഅത് നിസ്കരിച്ചാല്‍ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കും. ഇതു സംബന്ധമായി മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter