അശുദ്ധി ഉള്ള സ്ത്രീകള്‍ക്ക് മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹു് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മരണം ആസന്നമായവരുടെ അടുത്ത് വലിയ അശുദ്ധിയുള്ള സ്ത്രീ പുരുഷന്മാര്‍ സന്നിഹിതരാവുന്നത് കറാഹതാണ്. മരണം ആസന്നമായവരുടെ മാത്രമല്ല മരിച്ചവരുടെയും സമീപത്ത് വലിയ അശുദ്ധിയുള്ള സ്ത്രീകളും പുരുഷന്മാരും വരാതിരിക്കല്‍ സുന്നതാണെന്നാണ് ഹനഫീ, ഹന്‍ബലീ പണ്ഡിതരുടെ അഭിപ്രായം. ജനാബതുകാരുള്ള വീട്ടില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ല എന്ന ഹദീസാണവരുടെ തെളിവ്. അശുദ്ധിയുള്ളവര്‍ മയ്യിത് കുളിപ്പിക്കുന്നത് കറാഹതല്ല. അവര്‍ കുളിപ്പിക്കുന്നത് കറാഹതാണെന്ന് ചില പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter