സ്ഥിരമായി കീഴ്വായു വരുന്ന അസുഖമുള്ളയാള്‍ നിസ്ക്കരിക്കുമ്പോള്‍ കീഴ്വായു പൊയാല്‍ മാറ്റി നിസ്ക്കരിക്കണോ ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രോഗം മൂലം സ്ഥിരമായി കീഴ്വായു പോകുന്നവന്‍ നിത്യഅശുദ്ധിക്കാരനാണ്. മൂത്രവാര്‍ച്ചക്കാരന്‍, ഇസ്തിഹാളത്തുള്ള സ്ത്രീ എന്നിവരുടെ നിസ്കാരം തന്നെയാണ് ഇത്തരക്കാരുടേതും. നിസ്കാരത്തിന്‍റെ സമയമാവുകയും സമയമായി എന്നറിയുകയും ചെയ്തതിനു ശേഷമേ വുദൂ എടുക്കാവൂ. വുദൂ എടുത്ത ഉടനെ തന്നെ നിസ്കരിക്കണം. കീഴ്വായു വരാതിരിക്കാനുള്ള മുന്‍കരുതലുകളുണ്ടാവണം. നിസ്കരിക്കാനുള്ള സമയം ലഭിക്കാത്ത വിധം കീഴ്വായു വരുന്നുവെങ്കില്‍ നിസ്കാരത്തിനിടക്കു വന്നാല്‍ ബാത്വിലാവുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter